സന്തോഷ്‌ മാധവന്‍റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി | M. RAJU| Last Modified തിങ്കള്‍, 21 ജൂലൈ 2008 (16:43 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സന്തോഷ്‌ മാധവന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്‌ത്രീത്വത്തെ അപമാനിക്കല്‍ ജാമ്യമില്ലാക്കുറ്റമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.

അതേസമയം സന്തോഷ്‌ മാധവനെ ഇന്ന് നുണ പരിശോധനയ്ക്ക് വിധേയനാക്കി. ബാംഗ്ലൂരിലെ മഡിവാളയിലെ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയിലായിരുന്നു പരിശോധന. ഹൈക്കോടതി നിര്‍ദേശപ്രകാരം സന്തോഷ്‌ മാധവന്‍റെ അഭിഭാഷകരായ പ്രതാപന്‍, മനോജ്‌ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ പരിശോധന നടന്നത്.

ഡിവൈ.എസ്‌.പി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസാണ്‌ സന്തോഷ്‌ മാധവനെ ബാംഗൂരില്‍ കൊണ്ടുവന്നത്‌. സന്തോഷ്‌ മാധവന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും വഞ്ചനാ കേസും അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ പ്രത്യേക സംഘമാണ്‌ ഇയാളെ നുണ പരിശോധയ്ക്ക് വിധേയമാക്കിയത്.

റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്യലില്‍ സന്തോഷ്‌ മാധവന്‍ വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ശാസ്ത്രീയ ചോദ്യം ചെയ്യലിനു വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച്‌ തീരുമാനിച്ചത്‌. എറണാകുളം ജില്ലയിലെ പുത്തന്‍ വേലിക്കരയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം തേടുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :