സത്യവാങ്മൂലം: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു

Kerala Assembly
KBJWD
ഭക്തകവി പൂന്താനം ജീവിച്ചിരുന്നില്ലെന്നതിന് തെളിവില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടതായി ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം കെ.സി വേണുഗോപാല്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ദേവസ്വം തീരുമാനത്തില്‍ നിന്നും വ്യത്യസ്തമായി വക്കീല്‍ വേറെയാരോടോ ആലോചിച്ച് സത്യവാങ്മൂലം തയാറാക്കിയതാകാമെന്നും ജി.സുധാകരന്‍ പറഞ്ഞു.

എന്നാല്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഇത് വായിക്കാതെ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തിറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണ കവര്‍ച്ച സംബന്ധിച്ച് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.

കെ.ബാബു എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് അദ്ദേഹമിത് പറഞ്ഞത്. ചങ്ങനാശേരിയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാ‍പനം ഇടപാടുകളെ കബളിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോട്ടയം ഡി.വൈ.എസ്.പിക്ക് പ്രത്യേക ചുമതല നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം| M. RAJU|
ബജറ്റ്:അഭിപ്രായം അറിയിക്കുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :