സച്ചാര്‍ റിപ്പോര്‍ട്ടിനെതിരെ പ്രക്ഷോഭം

WDWD
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടും രാജ്യദ്രോഹപരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ കൃഷ്ണദാസ്. ബി ജെ പി സ്ഥാപക ദിനത്തോടനുബന്ധിച്ച് മലപ്പുറത്ത് ജില്ലാ കണ്‍‌വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വ്യാപകമായി ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു. രാഷ്ട്ര ശില്പി ബാബ സാഹേബ് അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14 മുതല്‍ 27 വരെ പഞ്ചായത്തുകളില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.

ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രക്ഷോഭം ദേശീയ നേതാവ് എല്‍ കെ അദ്വാനി ഉദ്ഘാടനം ചെയ്യുമെന്നും കൃഷ്ണദാസ് പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെയും പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെയും ബി ജെ പി നേരത്തേ തന്നെ രംഗത്ത് വന്നിരുന്നു.

WEBDUNIA| Last Modified ഞായര്‍, 6 ഏപ്രില്‍ 2008 (15:42 IST)
മുസ്ലീങ്ങള്‍ പിന്നോക്കം നില്‍ക്കുകയാണെന്നും അവര്‍ക്ക് കൂടുതല്‍ ആനുകുല്യങ്ങള്‍ നല്‍കണമെന്നുമാണ് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്. ഇതേക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ പാലൊളി കമ്മിറ്റിയും മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :