സംസ്ഥാന സര്‍ക്കാര്‍ തെറ്റു തിരുത്തണം: ചെന്നിത്തല

കോഴിക്കോട്‌| WEBDUNIA|
സംസ്ഥാനത്ത്‌ ക്രമ സമാധാനനില തകര്‍ന്നിരിക്കുകയാണെന്ന ഹൈക്കോടതി പരാമര്‍ശത്തെ കുറ്റപ്പെടുത്താതെ തെറ്റുതിരുത്താന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.

കോഴിക്കോട് പ്രസ് ക്ലബിന്‍റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലാമത്തെ കേസിലാണ്‌ ഹൈക്കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്. സംസ്ഥാനത്ത്‌ ഗുണ്‌ടകള്‍ വിളയാടുകയാണ്. തെളിയാത്ത കേസുകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന്‌ ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ സാക്‌ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌ത്രീകള്‍ക്ക്‌ പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയാണ്‌ ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. പൊലീസിനെ രാഷ്‌ട്രീയവത്‌കരിച്ച്‌ സി പി എം ആജ്ഞാനുവര്‍ത്തികളാക്കിയതാണ്‌ ഈ സ്ഥിതിവിശേഷത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :