ശ്രീപത്മനാഭസ്വാമി ക്ഷേത്രം: നിധിയുടെ മൂല്യനിര്‍ണയം തുടങ്ങി
തിരുവനന്തപുരം|
WEBDUNIA|
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്‍റെ മൂല്യനിര്‍ണയം ആരംഭിച്ചു. ഇ, എഫ് നിലവറകളിലെ നിധിശേഖരത്തിന്‍റെ പരിശോധനയാണ് തിങ്കളാഴ്ച നടക്കുന്നത്.
ആര്‍ ബി ഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മൂല്യനിര്‍ണയം നടത്തുന്നത്. വളരെ സൂക്ഷ്‌മമായി നിധിശേഖരം പരിശോധിക്കുകയാണ് ചെയ്യുക. ഓരോ നൂറ് ഇനങ്ങള്‍ പരിശോധിച്ച ശേഷവും മൂല്യനിര്‍ണയ സമിതി യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തും.
അതേസമയം, സി - നിലവറ തുറക്കുന്നതിനുള്ള അനുമതിക്കായി മൂല്യനിര്‍ണയ സമിതി സുപ്രീംകോടതിയെ സമീപിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഈ നിലവറ പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്.