കൊച്ചി|
WEBDUNIA|
Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2009 (14:39 IST)
PRO
എറണാകുളത്തെ നിര്‍ദ്ദിഷ്ട ശോഭ ഹൈടെക് സിറ്റി പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് വ്യവസായ മന്ത്രി എളമരം കരിം പറഞ്ഞു. സംശയങ്ങളും എതിര്‍പ്പുകളും ദൂരീകരിച്ച ശേഷമേ പദ്ധതിക്ക് അനുവാദം നല്‍കുവെന്നും മന്ത്രി പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പുനര്‍വിധി 2009 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ആഘാതങ്ങളെക്കുറിച്ചും പഠിച്ച ശേഷമായിരിക്കും അനുമതി നല്‍കുക.
പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരില്‍ ഒരു പദ്ധതിയും വേണ്ടെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്നങ്ങള്‍ വിശദമായി പഠിക്കാനും വിലയിരുത്താനും നമുക്കാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തില്‍ ഘടകക്ഷി മന്ത്രിമാര്‍ കത്തയച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ ഐക്യം ഉണ്ടാക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.