ശെല്‍‌വരാജ് 35000 വോട്ടിന് ജയിക്കും: പി സി ജോര്‍ജ്

പത്തനംതിട്ട| WEBDUNIA|
PRO
സി പി എമ്മില്‍ നിന്ന് രാജിവച്ച ആര്‍ ശെല്‍‌വരാജ് നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്നും അതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. ശെല്‍‌വരാജ് 35000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

ശെല്‍വരാജിന്‍റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കോണ്‍ഗ്രസില്‍ വിരുദ്ധ അഭിപ്രായങ്ങളുണ്ട്. എന്നാല്‍ അതൊക്കെ ഹൈക്കമാന്‍ഡിന്‍റെ ഇടപെടലോടെ അവസാനിക്കും. ശെല്‍‌വരാജ് തന്നെയാണ് നെയ്യാറ്റിന്‍കരയില്‍ യു ഡി എഫിന്‌ അനുയോജ്യനായ സ്ഥാനാര്‍ഥി - പി സി ജോര്‍ജ് പറഞ്ഞു.

ശെല്‍‌വരാജ് രാജിവച്ചപ്പോള്‍ ഒരു ചാനല്‍ ഇതുസംബന്ധിച്ച ചോദ്യം പി സി ജോര്‍ജിനോട് ചോദിച്ചിരുന്നു. എന്നാല്‍ ‘ഒരു കാരണവശാലും ശെല്‍‌വരാജ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകില്ല’ എന്നാണ് അന്ന് പി സി പറഞ്ഞിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :