ശെല്‍‌വരാജിന് മനം‌മാറ്റം: യുഡിഎഫില്‍ ചേരുന്നത് ആത്മഹത്യയല്ല!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
യുഡിഎഫില്‍ ചേരുന്നത് ആത്മഹത്യാപരമാണെന്ന നിലപാട് മാറിയതായി രാജിവെച്ച നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജ്. യുഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് രാജിവച്ച ദിവസം ശെല്‍വരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്നത്തെ അഭിപ്രായം ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു എന്നാണ് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

തന്റെ അഭിപ്രായത്തില്‍ പുനര്‍വിചിന്തനം നടത്തി. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. പ്രവര്‍ത്തകരുമായി ആലോചിച്ച് പുതിയ സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും ശെല്‍‌വരാജ് പറഞ്ഞു. യു ഡി എഫുകാര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞിട്ടില്ല. വി എസ് അച്യുതാനന്ദനെ വിളിച്ചിട്ട് സംസാരിക്കാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും ശെല്‍‌വരാജ്.

തന്റെ കുടുംബത്തെ അപായപ്പെടുത്താന്‍ സി പി എം ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചു എന്ന് വ്യക്തമായിട്ടുണ്ടെന്ന് ശെല്‍‌വരാജ് ആരോപിച്ചു. മരുമകന് ജോലി കിട്ടിയത് യോഗ്യതയുള്ളതുകൊണ്ടാണെന്നും സെല്‍‌വരാജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :