ശെല്‍‌വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെ മുരളീധരന്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പില്‍ ശെല്‍‌വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ കെ മുരളീധരന്‍. നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് സ്വതന്ത്ര സ്‌ഥാനാര്‍ഥിയെ മത്സരിപ്പിക്കരുതെന്നാണ് കെ മുരളീധരന്‍ ആവശ്യപ്പെടുന്നത്.

കൈപ്പത്തി ചിഹ്നത്തിലാണു നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥി മത്സരിക്കേണ്ടത്. സ്വതന്ത്രനെ യുഡിഎഫ്‌ പിന്താങ്ങരുത്‌. സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടുമെന്നും മുരളീധരന്‍ പറഞ്ഞു.

അനൂപ്‌ ജേക്കബിന്‌ മന്ത്രിസ്‌ഥാനം നല്‍കുന്നത്‌ വൈകിക്കുന്നത്‌ ശരിയല്ല. ലീഗിന്‍റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച വിവാദം സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കുക്കും - മുരളീധരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :