ശരീരം രണ്ടായി മുറിഞ്ഞപ്പോഴും കൈകള്‍ക്കുള്ളില്‍ മകളെ പൊതിഞ്ഞു പിടിച്ച് ഒരമ്മ!

കയറും മുമ്പേ ലിഫ്റ്റ് പൊന്തി, സ്ട്രെച്ചറില്‍ കിടന്ന യുവതിയുടെ ശരീരം രണ്ടായി പിളര്‍ന്നു! - കണ്ണീരില്‍ കുളിച്ച് ഒരാശുപത്രി

aparna| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2017 (10:24 IST)
ആ അമ്മക്ക് അത്രയേ ആയുസുണ്ടായിരുന്നുള്ളു, അത്രയേ ഭാഗ്യമുണ്ടായിരുന്നുള്ളു. അതല്ലെങ്കില്‍ പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അവരെ മരണം വന്ന് മുട്ടി വിളിക്കില്ലായിരുന്നു. ആരുടെയൊക്കെയോ അശ്രദ്ധ ആ 25കാരിയുടെ ജീവനെടുത്തു. തെക്കന്‍ സ്പെയിനിലെ സെവിലിലെ വെര്‍ജിന്‍ ഡി വാല്‍മെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ആരുടെയും കണ്ണു നനയിക്കുന്നതായിരുന്നു.

റോസിയോ കോര്‍ട്സ് നൂനസ്(25) എന്ന യുവതിയാണ് ദാരുണമായ രീതിയില്‍ മരണപ്പെട്ടത്. രാവിലെ 11മണിയോടെ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സ്ട്രെച്ചറില്‍ കിടത്തി മുകള്‍ നിലയിലേക്ക് കയറ്റാന്‍ തീരുമാനിച്ചപ്പോള്‍ അത് അപകടത്തിലേക്കായിരിക്കുമെന്ന് ആരും കരുതിക്കാണില്ല.

യുവതിയും നവജാതശിശുവും അടങ്ങുന്ന സ്ട്രെച്ചര്‍ ലിഫ്റ്റില്‍ കയറ്റിയെങ്കിലും ലിഫ്റ്റ് പൂര്‍ണമായും അടയും മുന്‍പേ ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നു. ഇതോടെ യുവതിയുടെ ശരീരം രണ്ടായി മുറിയുകയായിരുന്നു. ലിഫ്റ്റിന്റെ ലോഹഭാഗങ്ങളില്‍ തട്ടിയാണ് ശരീരം രണ്ടായി മുറിഞ്ഞത്. മരണവേദനയ്ക്കിടയിലും തന്റെ കൈക്കുള്ളില്‍ പൊന്നോമനെ പൊതിഞ്ഞു സുരക്ഷിതയായി പിടിച്ചിട്ടുണ്ടായിരുന്നു റോസിയോ.

പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മ മരണത്തിനു കീഴടങ്ങിയതോടെ നാലും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ ഉൾപ്പെടെ മൂന്നു പെണ്‍മക്കള്‍ അനാഥരായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :