ശബരിമലയില്‍ 270 ഡോക്ടര്‍മാരെ നിയോഗിക്കും - ശ്രീമതി

P.K Sreemathi
KBJWD
ശബരിമല തീര്‍ത്ഥാടന കാലത്ത് 270 ഡോക്ടര്‍മാരെ ഡ്യൂട്ടിക്കായി നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു. ഒരു കോടി രൂപയുടെ മരുന്നുകള്‍ തയാറാക്കി വയ്ക്കാനും തീരുമാനിച്ചു.

മന്ത്രിയുടെ അധ്യക്ഷതയില്‍ പത്തനം‌തിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് മുപ്പത് കിടക്കകളോട് കൂടിയ വാര്‍ഡും ഒരു അത്യാഹിത വിഭാഗവും സജ്ജീകരിക്കും. പ്രത്യേക കാഷ്വാലിറ്റിയും ഇവിടെ തുറക്കും.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ ഒരു ഐ.സി കൂടി സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ആവശ്യത്തിന് മരുന്നുകളെല്ലാം എത്തിച്ചിട്ടുണ്ട്. ആയൂര്‍വേദ മരുന്നുകളും ഹോമിയോ മരുന്നുകളും എത്തിച്ചുകഴിഞ്ഞു. പത്താം തീയതിയോടെ തന്നെ ആശുപത്രികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു തുടങ്ങും.

പത്തനംതിട്ട| M. RAJU| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2008 (14:56 IST)
ആരോഗ്യവകുപ്പില്‍ നിന്നും ആയിരത്തോളം ജീവനക്കാരെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :