ശബരിമലയിലെ സ്ത്രീ പ്രവേശനം: ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്ന് സുപ്രീം കോടതി

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വാദം തുടരുന്നതിനിടെ സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തെ ശക്തമായി എതിര്‍ത്ത് സുപ്രീം കോടതി. ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവ്കോലെന്ന് സുപ

ശബരിമല, സുപ്രീം കോടതി, വിവേചനം Shabarimala, Supream Court, Discrimination
ന്യൂഡല്‍ഹി| rahul balan| Last Updated: തിങ്കള്‍, 25 ഏപ്രില്‍ 2016 (17:06 IST)
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വാദം തുടരുന്നതിനിടെ സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തെ ശക്തമായി എതിര്‍ത്ത് സുപ്രീം കോടതി. ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്ന് സുപ്രീം കോടതി ചോദിച്ചു. വിഷയത്തില്‍ ദേവസ്യം ബോര്‍ഡിന്റെ വാദമാണ് കോടതി ഇന്ന് കേട്ടത്.

ഹിന്ദു മതത്തില്‍ മാത്രമല്ല നിയന്ത്രണങ്ങള്‍ ഉള്ളതെന്നും ക്രിസ്ത്യന്‍, മുസ്ലീം മതങ്ങളും ഇത്തരം ചില നിയന്ത്രണങ്ങള്‍ വയ്ക്കുന്നുണ്ടെന്ന് ദേവസ്യം വാദിച്ചു. കേരളത്തിലെ മറ്റ് ആയിരക്കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളില്‍ ഇങ്ങനെയുള്ള വിലക്കുകളില്ല. ഇത്തരം ചില നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. ഇതിന് പുറമെ മല ചവിട്ടുമ്പൊള്‍ സ്ത്രീകളെ വന്യജീവികള്‍ അക്രമിക്കാന്‍ സാധ്യത ഉണ്ടെന്ന വിചിത്രമായ വാദവും ദേവസ്യം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.

എന്നാല്‍ ദേവസ്യം ബോര്‍ഡിന്റെ വാദങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന സമീപനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മല ചവിട്ടുമ്പൊള്‍ സ്ത്രീകളെ വന്യജീവികള്‍ അക്രമിക്കുന്നുവെങ്കില്‍ അവര്‍ മരിച്ചോട്ടെ. അതൊരു ദൈവീക കാര്യമായി അവര്‍ കണ്ട് കൊള്ളുമെന്നും കോടതി പറഞ്ഞു. വൃതം മുടങ്ങും എന്ന കാരണത്താല്‍ ആണ് സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നതെങ്കില്‍ പുരുഷന്മാര്‍ 41 ദിവസം വൃതം എടുക്കുന്നുവെന്ന് എങ്ങനെ ഉറപ്പ് വരുത്താനകുമെന്ന് കോടതി ചോദിച്ചു. 41 ദിവസത്തെ വൃതം എടുക്കാത്ത പുരുഷന്മാരെ പ്രത്യേക വഴിയിലൂടെയാണ് കടത്തിവിടുന്നതെന്ന മറുവാദമാണ് ദേവസ്യം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. എങ്കില്‍ ഇത്തരം ഇളവുകള്‍ സ്ത്രീകള്‍ക്കും അനുവദിച്ചുകൂടെ എന്ന് കോടതി ചോദിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :