വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും: കുടങ്കുളം വൈദ്യുതി ഉദുമല്‍പേട്ട് വഴി കേരളത്തിലേക്ക്

തിരുവനന്തപുരം: | WEBDUNIA| Last Modified തിങ്കള്‍, 21 ജനുവരി 2013 (18:26 IST)
PRO
PRO
കുടങ്കുളം ആണവ നിലയത്തില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന വൈദ്യുതി പുതിയ ലൈന്‍ വഴിയിലൂടെ സംസ്ഥാനത്ത് എത്തിക്കുമെന്ന് കെഎസ്ഇബി. ഉദുമല്‍പേട്ട് വഴി തൃശൂരിലെ മാടക്കത്തറയില്‍ എത്തിക്കാനാണ് ശ്രമം. ഇതുവഴി തെക്കന്‍ ജില്ലകളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് കെഎസ്ഇബി അറിയിച്ചു.

തിരുനെല്‍വേലയില്‍ നിന്നാണ് കേരളത്തിലെ ഏക 400 കെവി സ്‌റ്റേഷനായ മാടക്കത്തറയില്‍ വൈദ്യുതി എത്തിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പുതിയ ലൈന്‍ വലിക്കുന്നതിനെതിരെ പ്രദേശവാസികളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ഉദുമല്‍പേട്ട് വഴി വൈദ്യുതി എത്തിക്കുന്നത്. സാമ്പത്തിക നഷ്ടവും 10 ശതമാനം പ്രസരണ നഷ്ടവും ഇതുവഴി ഉണ്ടാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. കൂടങ്കുളത്തെ 1000 മെഗാവാട്ട് ഉത്പാദനശേഷിയുള്ള ആദ്യ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ 133 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിനുള്ള വിഹിതമായി ലഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :