വേങ്ങരയില്‍ അഡ്വ പി പി ബഷീര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും

വേങ്ങര ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും

മലപ്പുറം| AISWARYA| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2017 (14:17 IST)
വേങ്ങര ഉപതെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാര്‍ത്ഥിയെ നാളെ തിരുവനന്തപുരത്തു പ്രഖ്യാപിക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ന് നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റില്‍
പി പി ബഷീറിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ഏകദേശ ധാരണയുണ്ടായി.

നാളെ നടക്കുന്ന സംസ്ഥാന സമിതിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടക്കും. 2016ല്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പി പി ബഷീറായിരുന്നു മത്സരിച്ചിരുന്നത്. 38057 വോട്ടിനാണ് അന്ന് ബഷീര്‍ കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടത്.

അതേസമയം സ്ഥാനാർത്ഥിയെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് ബിജെപിയും അറിയിച്ചു. മലപ്പുറത്ത് ചേരുന്ന ബിജെപി, എൻഡിഎ നേതൃയോഗങ്ങൾക്ക് ശേഷം ദേശീയ നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്നാണ് വിവരം. വലിയ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ബിജെപിക്കുണ്ടായ ക്ഷീണം കണക്കിലെടുത്ത് ചിട്ടയായ പ്രവർത്തനമാണ് ഇത്തവണ ബിജെപി ആസൂത്രണം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :