വീട്ടില്‍ വച്ച് മദ്യം കഴിച്ചത് ചോദ്യം ചെയ്തതിന് അമ്മയെ കൊന്നു!

മുണ്ടക്കയം| WEBDUNIA|
PRO
മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകനും ബന്ധുവും പൊലീസ് പിടിയിലായി. കണയങ്കവയല്‍ കുഴിപ്പാലയില്‍ ജോബി(27) യാണ്‌ മാതാവായ മറിയാമ്മയെ നിഷ്ഠൂരമായി കൊലചെയ്തതിന്‍റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജോബിക്കൊപ്പം ബന്ധുവായ മണിമല സ്വദേശി പെരുന്നകോട്ട സേവ്യറും പിടിയിലായി.

ഭര്‍ത്താവിന്‍റെ മരണ ശേഷം ഏറെ വര്‍ഷങ്ങളായി മറിയാമ്മയും ഇളയമകനായ ജോബിയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ദിവസവും മദ്യപിച്ചെത്തുന്ന ജോബി മറിയാമ്മയെ മര്‍ദ്ദിക്കുക പതിവായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

വ്യാഴാഴ്ച രാവിലെ ജോബിയും സേവ്യറും വീട്ടില്‍ വച്ച് മദ്യം കഴിച്ചതിനെ ചൊല്ലി വഴക്കിട്ടതാണ്‌ മറിയാമ്മയെ മര്‍ദ്ദിക്കാനുണ്ടായ കാരണം. മറിയാമ്മയുടെ നെറ്റിയില്‍ ആഴത്തിലേറ്റ മുറിവ് മരണത്തിനു കാരണമായി.

എന്നാല്‍ വെള്ളിയാഴ്ച രാവിലെ മറിയാമ്മയെ മരിച്ച നിലയില്‍ കണ്ടതായി ജോബി നാട്ടുകാരെ അറിയിച്ചെങ്കിലും നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :