സംസ്ഥാനത്തെ വീട്ടമ്മമാര്‍ക്ക് പ്രതിമാസം പെന്‍ഷനോ ക്ഷാമബത്തയോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. അഭിഭാഷകനായ ബേസില്‍ അട്ടിപ്പേറ്റിയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം പെന്‍ഷനോ ക്ഷാമബത്തയോ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ഗോവ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വനിതകള്‍ക്ക് തൊഴിലില്ലായ്മ വേതനമായി പ്രതിമാസം 1000 രൂപ വീതം ലഭിക്കുന്നുണ്ട്. ഈ മാതൃകയില്‍ വേതനം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
വനിതാ കമ്മീഷന്‍ നിയമപ്രകാരം വീട്ടമ്മമാര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവ പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം എന്നിവയ്ക്കു സമാനമായി രാവിലെ മുതല്‍ അര്‍ധരാത്രിവരെ വീടുകളില്‍ പണിയെടുക്കുന്ന വനിതകള്‍ക്ക് പ്രതിമാസവേതനം ലഭിക്കാന്‍ അവകാശമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.