വി എസ് സത്യസന്ധന്‍, കേസ് കെട്ടിച്ചമച്ചത്: കാരാട്ട്

കൊല്‍ക്കത്ത| WEBDUNIA| Last Modified വെള്ളി, 20 ജനുവരി 2012 (19:26 IST)
പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ സത്യസന്ധനായ നേതാവാണെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വി എസിനെതിരെയുള്ള കേസ് യു ഡി എഫ് സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്നും കാരാട്ട് പറഞ്ഞു.

വി എസിന് പാര്‍ട്ടിയുടെ പരിപൂര്‍ണ പിന്തുണയുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം തുടര്‍‌നടപടികള്‍ തീരുമാനിക്കും. അഴിമതിക്കാരായ മന്ത്രിമാരുള്‍പ്പെടുന്ന സര്‍ക്കാരാണ്‌ സത്യസന്ധനായ വി എസിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസ് തുടര്‍ന്നാല്‍ യു ഡി എഫിനുള്ള മറുപടി ജനങ്ങള്‍ നല്‍കും. വി എസിനെതിരായ കേസ് സി പി എമ്മിന് തിരിച്ചടിയല്ല - കാരാട്ട് വ്യക്തമാക്കി.

കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്‌.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ ശക്തമായ പോരാട്ടം തുടരാനും കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :