ന്യൂഡൽഹി|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (21:33 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ വി എസ് ജോയ്. മലമ്പുഴ മണ്ഡലത്തില്‍ 92കാരനായ വി എസിനെതിരെ കെ എസ് യു പ്രസിഡന്റിനെ രംഗത്തിറക്കുന്നതിലൂടെ പ്രായം തന്നെയായിരിക്കും മണ്ഡലത്തില്‍ കോണ്‍ഗ്രസ് വലിയ ചര്‍ച്ചാവിഷയമാക്കുക.
അമ്പത് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. മണലൂരില്‍ സിറ്റിംഗ് എംഎല്‍എ പി എ മാധവന് സീറ്റില്ല എന്നതാണ് ഇതില്‍ ഏറ്റവും സുപ്രധാനമായ വിവരം. ഒ അബ്ദുറഹ്മാന് കുട്ടിയുടെ പേര് അംഗീകരിച്ചു.
കൊടുങ്ങല്ലൂരില്‍ കെ പി ധനപാലന് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.
ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മമ്പറം ദിവാകരന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും. കെ സുധാകരന് ഉദുമയിലും ശിവദാസന്‍ നായര്‍ ആറന്മുളയിലും സ്ഥാനാര്‍ത്ഥികളാകും.
തൃശൂരില്‍
പത്മജ വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനാണ് സ്ഥാനാര്‍ത്ഥി.