സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തില്‍ വി എസ് അച്യുതാനന്ദന് പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ രൂക്ഷവിമര്‍ശനം. വിഭാഗീയതയുടെ പേരിലാണ് കോടിയേരി വി എസിനെ വിമര്‍ശിച്ചത്.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളാണ് പലപ്പോഴും ചില നേതാക്കള്‍ നടത്തിയത്. ഇതിലൂടെ മാധ്യമകോലാഹലങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ ഇവര്‍ മൗനംപാലിച്ചു. ഇത് പാര്‍ട്ടിവിരുദ്ധ നടപടിയായേ കാണാന്‍ കഴിയൂ എന്നും കമ്മ്യൂണിസ്റ്റ് സംഘടനാതത്വം ചൂണ്ടിക്കാട്ടി കോടിയേരി അഭിപ്രായപ്പെട്ടു.