കെപിസിസി പ്രസിഡന്റ് വി എം സുധീരനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സുധീരനെ അധിക്ഷേപിച്ച് സംസാരിച്ചത് ശരിയായില്ലെന്ന് വി എസ് പറഞ്ഞു. വിശ്വാസത്തിന്റെ പേരിലാണ് സുധീരന് മന്നം സമാധിയില്‍ പോയതെന്നും വിഎസ് പറഞ്ഞു.
ചൊവ്വാഴ്ച പെരുന്നയിലെത്തിയ സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതിച്ച സംഭവം വിവാദമായിരുന്നു. അതേസമയം താന്‍ സുധീരനെ സ്വീകരിക്കാന്‍ ഷാളുമായി കാത്തിരിക്കുകയായിരുന്നുവെന്നും സുധീരന് എന്‍എസ്എസിനെ അപമാനിച്ചെന്നും ആരോപിച്ച് സുകുമാരന്‍ നായര്‍ രംഗത്തെത്തുകയും ചെയ്തു. പത്ത് മിനിറ്റ് കാത്തുനിന്ന് തന്നെ കാണാനുള്ള പ്രാഥമിക മര്യാദപോലും സുധീരന് കാണിച്ചില്ല എന്ന് സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല മന്നം സമാധിയെന്നും സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശനും ടി എന്‍ പ്രതാപനും വി ടി ബല്‍റാമും സുധീരനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.