വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 224 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എം മാണി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്നതാണ് സംസ്ഥാന ബജറ്റെന്ന് കെ എം മാണി പറഞ്ഞു.
കൊച്ചി മെട്രോ റെയില്‍ പദ്ധതി നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങുമെന്ന് മാണി പറഞ്ഞു. തിരുവനന്തപുരം - കാസര്‍കോഡ് അതിവേഗ റെയില്‍ പദ്ധതിയുടെ പ്രാരംഭ ചെലുകള്‍ക്കായി 50 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികളുടെ പ്രാരംഭ ചെലവിനായി 20 കോടി അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.
ഇടുക്കിയിലും വയനാട്ടിലും ചെറുവിമാനത്താവളങ്ങള് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.