വിന്‍സെന്‍ എം പോള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശങ്ങള്‍ നിരാകരിച്ച എഡിജിപി വിന്‍സെന്‍ എം പോള്‍ ഒടുവില്‍ അദ്ദേഹത്തിന് മുന്നിലെത്തി. വിന്‍സെന്‍ എം പോളും മുഖ്യമന്ത്രിയും തമ്മില്‍ വ്യാഴാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു നിന്നു. കേസിന്റെ വിശദാംശങ്ങളെക്കുറിച്ചാണ് ഇരുവരും ചര്‍ച്ചചെയ്തത് എന്നാണറിയുന്നത്.

ഡിജിപി ജേക്കബ്‌ പുന്നൂസും എഡിജിപി വിന്‍സന്‍ എം പോളും തന്നെ നേരിട്ട് വന്ന് കാണണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബുധനാഴ്ച രാത്രി ഇരുവര്‍ക്കും വീണ്ടും നോട്ടീസ്‌ നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് വിന്‍സെന്‍ എം പോളിന്റെ സന്ദര്‍ശനം. എന്നാല്‍ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ കൂടിക്കാഴ്ചയ്ക്ക് എത്തിയതുമില്ല. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അനുമതി ലഭിച്ചതിന് ശേഷമായിരുന്നു വിന്‍സന്‍ എം പോളിന്റെ സന്ദര്‍ശനം.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് എ ഡി ജി പി വിന്‍സന്‍ എം പോള്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ കുമാറിനെ കണ്ട് ചര്‍ച്ച നടത്തണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :