വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ ആന ചവിട്ടിക്കൊന്നു; റിസോർട്ടിനെതിരെ അന്വേഷണം

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 24 ജനുവരി 2021 (10:46 IST)
വയനാട്: മേപ്പാടി എളമ്പിലേരിയിൽ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ ആന ആക്രമിച്ചു കൊന്നു. 26 കാരിയായ കണ്ണൂർ സ്വദേശിനി ഷാഹാന സത്താറാണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നൂജൂം കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷാഹാന. ഇന്നലെ രാത്രി എട്ടുമണിയൊടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ റിസോർട്ടിനെതിരെ അന്വേഷണം ആരംഭിച്ചു. റിസോർട്ടിലെ ടെന്റിൽ ബന്ധുക്കൾക്കൊപ്പമാണ് ഷഹാന താമസിച്ചിരുന്നത്. രാത്രിയിൽ ടെന്റിന് പുറത്തുനിൽക്കെ ആന ആക്രമിയ്ക്കുകയായിരുന്നു. ഭയന്നുവീണ ഷഹാനയെ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഷഹാന സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. റിസോർട്ടിന്റെ മൂന്നുവഷവും കാടാണ്. ഇവിടെ മൊബൈൽഫോണിന് റെയിഞ്ചില്ല. റിസോർട്ടിൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :