കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോയമ്പത്തൂര്‍ വിമാനത്താവളത്തിനു സമീപം അവിനാശി റോഡില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
മണ്ണാര്‍ക്കാട് പ്രണവം വീട്ടില്‍ മോഹന്‍ദാസിന്റെ മകന് ഋഷിദാസ് (21), ശ്രീകണ്ഠപുരം മേലത്തലമുകള് പെരിയവര്മഠം സൈനൂര്വീട്ടില് മുഹമ്മദിന്റെ മകന് നിഷാദ് മുഹമ്മദ് (21), ശ്രീകണ്ഠപുരം മേലത്തലമുകള് ശിവരാമന്റെ മകന് ശ്യാം (21) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ എം ബി എ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍.
ഇവരുടെ സഹപാഠിയായ പാലക്കാട് സ്വദേശി ഇര്‍ഫാനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണംവിട്ട് ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം നടന്നത്.