കോണ്‍ഗ്രസുകാര്‍ ആരും വഴിയില്‍ കിടന്ന് ഇനി വഴക്കുണ്ടാക്കരുത്, വേണമെങ്കില്‍ ഓഫിസില്‍ തല്ലുണ്ടാക്കിക്കോളൂ. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയുടേതാണീ വാക്കുകള്‍. ഡി സി സി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ഭരണം യു ഡി എഫിനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതിനാല്‍ ഏതാനും മാസം കഴിഞ്ഞാല്‍ നമ്മുടെ പീഢാനുഭവ കാലം കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറുതെ ജയിച്ചാല്‍ പോരാ നല്ല നിലയില്‍ ജയിച്ചു വരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതുകൊണ്ട് 2010ലെ തര്‍ക്കങ്ങള്‍ ഈ വര്‍ഷം മാറ്റിവയ്ക്കണം. ഇനി തര്‍ക്കം വേണ്ട. ഒന്നിച്ചു നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറണമെന്നും ആന്റണി പറഞ്ഞു.