കല്പറ്റ|
WEBDUNIA|
Last Modified തിങ്കള്‍, 30 ജനുവരി 2012 (11:13 IST)
വയനാട്ടില്‍ കടബാധ്യതയെത്തുടര്‍ന്ന് വീണ്ടും കര്‍ഷക ആത്മഹത്യ. മാനന്തവാടി പുതുശേരി ഞാറയ്ക്കല്‍ ജോണ്‍(36) ആണ് വിഷം കഴിച്ച് മരിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തിരുന്ന ജോണിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറഞ്ഞു.
പാട്ടമെടുത്ത സ്ഥലത്ത് ജലസേചന സൗകര്യമേര്‍പ്പെടുത്താന്‍ അധികൃതരെ പലതവണ ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇത് മൂലം കൃഷിയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്തത് ജോണിന് ഏറെ മനോവിഷമം ഉണ്ടാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
കൃഷിമാത്രമായിരുന്നു ജോണിന്റെ പ്രധാന ഉപജീവന മാര്‍ഗം. ഈ ആവശ്യത്തിനായി ജോണ്‍ പല ബാങ്കുകളില്‍ നിന്നും ലക്ഷങ്ങളുടെ തുക വായ്പയായി എടുത്തിട്ടുണ്ട്.