കോഴിക്കോട്|
rahul balan|
Last Updated:
ബുധന്‍, 16 മാര്‍ച്ച് 2016 (13:51 IST)
ലോക്സഭ തിരഞ്ഞെടുപ്പാണെങ്കിലും നിയമസഭ തിരഞ്ഞെടുപ്പാണെങ്കിലും ശക്തമായ പോരാട്ടം നടക്കാറുള്ള മണ്ഡലമാണ് വടകര. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം മണ്ഡലം പിടിക്കുക എന്നത് അഭിമാന പോരാട്ടമായാണ് മുന്നണികള്‍ കാണുന്നത്. ജനതാദളിലെ പിളര്‍പ്പിനു ശേഷമുണ്ടായ തെരഞ്ഞടുപ്പില്‍ ഇരുവിഭാഗവും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇടതുമുന്നണിയോടൊപ്പം നിന്ന ജെ ഡി എസിലെ സി കെ നാണുവിനായിരുന്നു.
സിറ്റിങ് എം എല്‍ എ സി കെ നാണുവിനെ തന്നെയാവും ഇത്തവണയും ഇടതു മുന്നണി പരിഗണിക്കുക. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് സി കെ നാണു. യു ഡി എഫില്‍ ജെ ഡി യു ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രനാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പറ്റിയ തെറ്റുകള്‍ പരിഹരിച്ച് തിരിച്ചു വരവിന് ഒരുങ്ങുകയാണ് യു ഡി എഫിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍.
ടി പി വധത്തിനു ശേഷമെത്തുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍ ആര് എം പിയും ശക്തമായി രംഗത്തുണ്ട്. ആര് എം പിക്കു നിര്‍ണ്ണായക സ്വാധീനമുണ്ടെന്നവകാശപ്പെടുന്ന വടകരയില്‍ കെ കെ രമയെ രംഗത്തിറക്കി ജനതാപാര്ട്ടികള്ക്കൊപ്പം ശക്തമായ മത്സരം കാഴ്ച്ച വെക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.
അതേസമയം ബി ജെ പിക്കും ശക്തമായ സംഘടന സംവിധാനമുള്ള മണ്ഡലമാണ് വടകര. കഴിഞ്ഞ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍
വടകര നഗരസഭയില്‍ ബി ജെ പി സാന്നിദ്ധ്യം അറിയിച്ചിരുന്നു.