ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റിന്റെ കാര്യം സമയമാകുമ്പോള്‍ പറയും: കെ എം മാണി

കോട്ടയം| WEBDUNIA| Last Modified ശനി, 21 ഡിസം‌ബര്‍ 2013 (12:01 IST)
PRO
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തക്കസമയത്ത് പറയുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണി പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം എല്ലാം പറയുമെന്നും കെ എം മാണി പറഞ്ഞു. 17 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കെപിസിസിയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ജനദ്രോഹപരമാണ്. നിലവിലെ രീതിയില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലന്നും മാണി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :