ലാവ്ലിന് കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതൃത്വം ഗൂഢാലോചന നടത്തുകയാണെന്ന് ദേവസ്വം മന്ത്രി ജി സുധാകരന് ആരോപിച്ചു. ലാവ്ലിന് നനഞ്ഞ പടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന ആരോപണം കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. ഇതിന്റെ പേരില്‍ കോണ്‍ഗ്രസും ബി ജെ പിയും അക്രമത്തിന് മുതിര്‍ന്നാല്‍ തെരുവുമായി കൂടുതല്‍ ബന്ധം സി പി എമ്മിനാണെന്ന് ഓര്‍ക്കണമെന്നും സുധാകരന് പറഞ്ഞു.
അതേസമയം പോളിറ്റ് ബ്യൂറോയില്‍ നിലപാട് അറിയിച്ചതിനാലാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പ്രതികരിക്കാത്തതെന്ന് മന്ത്രി എളമരം കരീം അറിയിച്ചു. സമയവും സന്ദര്‍ഭവും വരുമ്പോള്‍ മുഖ്യമന്ത്രി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലാവ്ലിനിലൂടെ വൈദ്യുതമേഖലയിലെ പ്രതിസന്ധി പരിഹരിച്ചതിന് കേരളം പിണറായിയോട് കടപ്പെട്ടിരിക്കുന്നുവെന്നും വ്യവസായ മന്ത്രി പറഞ്ഞു.
ആലപ്പുഴ|
WEBDUNIA|
മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട പണം പിണറായി വിജയന് വാങ്ങിയെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന് പറഞ്ഞു.