റോഡുസുരക്ഷാ പരിശോധന: 476 പേര്‍ക്കെതിരെ നടപടി

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 13 ഫെബ്രുവരി 2014 (17:56 IST)
റോഡ് സുരക്ഷാ പരിശോധനയുടെ ഭാഗമായി സംസ്ഥാനമൊട്ടുക്ക് നടന്ന പരിശോധനയില്‍ 467 പേര്‍ക്കെതിരെ നടപടിയെടുത്തു എന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധന 21 കേന്ദ്രങ്ങളിലായാണു നടത്തിയത്.

ഇത്രയും പേര്‍ക്കെതിരെ നടപടിയെടുത്ത് പിഴയീടാക്കാനും നിര്‍ദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതിരിക്കുക. വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിക്കാതിരിക്കുക, ഇടതു വശത്തുകൂടി ഓവര്‍ടെക്ക് ചെയ്യുക തുടങ്ങി നിരവധി കുറ്റങ്ങള്‍ക്കാണു 467 പേര്‍ക്കെതിരെ നടപടിയെടുക്കുന്നത്.

മൊത്തം 6,187 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 3187 എണ്ണവും ഇരുചക്ര വാഹനങ്ങളായിരുന്നു. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനു 164 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

വേഗപ്പൂട്ട് ഘടിപ്പിക്കാത്തതിനു 69 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തതില്‍ 14 എണ്ണം കെ.എസ്.ആര്‍.ടി.സി ബസുകളാണ്‌. പരിശോധന തുടര്‍ന്നു നടത്തുമെന്നും ഋഷിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :