റെയില്‍വേ: കേരള സംഘം ലാലുവിനെ കാണും

PROPRO
സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ എം പി മാര്‍ മന്ത്രി എം വിജയകുമാ‍റിന്‍റെ നേതൃത്വത്തില്‍ റെയില്‍വേമന്ത്രി ലാലുപ്രസാദ് യാദവിനെ ഇന്നു കാണും. കേരളം ആസ്ഥാനമായി റെയില്‍വേ സോണ്‍ വേണമെന്ന് സംഘം മന്ത്രിയോട് ആവശ്യപ്പെടും.

കൂടാതെ, കേരളത്തിന്‍റെ മറ്റ് റെയില്‍വേ സംബന്ധമായ ആവശ്യങ്ങളും മന്ത്രിയെ അറിയിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ റയില്‍വേയുടെ ചുമതലയുളള മന്ത്രി എം വിജയകുമാറിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.

സംസ്ഥാനത്തേക്കു കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ തുടങ്ങുക, നിലവിലുളള സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ഇന്ന് ഉന്നയിക്കും. മംഗലാപുരം മുതല്‍ കന്യാകുമാരി വരെയുളള ലൈന്‍ ഇരട്ടിപ്പിക്കുകയും വൈദ്യുതികരിക്കുകയും ചെയ്യുന്ന പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കും.

ഇതുകൂടാതെ, ഇതുവരെ നിര്‍മാണം തുടങ്ങാത്ത 32 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കു സ്‌ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ഊര്‍ജ്‌ജിതമാക്കണം. നാഷണല്‍ ഹൈവേയില്‍ സ്‌ഥാപിക്കുന്ന 67 റെയില്‍വേ മേല്‍പ്പാലങ്ങളില്‍നിന്നു ടോള്‍ പിരിക്കാന്‍ അനുവദിക്കണം. (വായ്‌പയുടെ തിരിച്ചടവിനു വേണ്ടിയാണിത്‌) പാലക്കാട്‌ കോച്ച്‌ ഫാക്‌ടറിയുടെയും ആലപ്പുഴ വാഗണ്‍ ഫാക്‌ടറിയുടേയും നിര്‍മാണ പ്രവര്‍ത്തനം തുടങ്ങണമെന്നും കേന്ദ്രത്തോട്‌ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചിരുന്നു.

ന്യൂഡല്‍ഹി| WEBDUNIA|
അതേസമയം, 29 എം പി മാര്‍ ഉള്ള സംസ്ഥാനത്ത് വെള്ളിയാഴ്ച യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത് വെറും ആറു പേരായിരുന്നു. പി ജെ കുര്യന്‍, സെബാസ്‌റ്റ്യന്‍ പോള്‍, വര്‍ക്കല രാധാകൃഷ്‌ണന്‍, എ പി അബ്‌ദ്ദുള്ളക്കുട്ടി, തെന്നല ബാലകൃഷ്‌ണപിള്ള, പി സി തോമസ്‌ എന്നിവരാണ്‌ വെള്ളിയാഴ്ച സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സുപ്രധാനയോഗത്തില്‍ പങ്കെടുത്തിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :