ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ കൂടപ്പുഴ എണ്‍പത്തിയെട്ടാം ബൂത്തില്‍ നടക്കുന്ന റീപോളിംഗിനിടെ കള്ളവോട്ട് ചെയ്‌തതായി പരാതി. കൂടപ്പുഴ തത്തമംഗലത്ത് റഹീമനാസറിന്റെ വോട്ട് വേറെ ആള്‍ ചെയ്തെന്നാണ് പരാതി. ഇതേതുടര്‍ന്ന് ഇവരെ ടെന്‍ഷര്‍ വോട്ട് ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുവദിച്ചു.