ടോം വടക്കന് വേണ്ടിയുള്ള സഭയുടെ ഇടപെടല്‍ ശരിയല്ലെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പ്രസ്താവിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കെ സി ബി സി യോഗത്തില്‍ സംസാരിക്കുകയയിരുന്നു അദ്ദേഹം.
മെത്രാന്മാര്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി വാദിക്കരുത്. സഭയുടെ രാഷ്‌ട്രീയം വിശ്വാസികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തൃശൂര്‍ രൂപത മെത്രാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തോട് അവശ്യപ്പെട്ടിരുന്നു.
ഇത് കോണ്‍ഗ്രസിലും സഭയിലും വിവാദമായതിനെ തുടര്‍ന്നാണ് ഇന്ന് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഇങ്ങനെ പ്രസ്താവിച്ചത്. ഒറീസയില്‍ രൂപം കൊണ്ട ബി ജെ ഡി - സി പി എം സഖ്യം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.