ന്യൂഡല്‍ഹി|
Joys Joy|
Last Updated:
ഞായര്‍, 25 ജനുവരി 2015 (15:36 IST)
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഏഴു പേര്‍ക്ക് മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഡി ഐ ജി ദിനേന്ദ്ര കശ്യപ്, സി ബി സി ഐ ഡി എസ്പി പി എസ് ഗോപി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്സ്ബ്യൂറോ സൂപ്രണ്ട് ടോം സി തോമസ്, കൊല്ലം ഡി വൈ എസ് പി ദാമോദരന്‍ , രാജേന്ദ്രന് , കൃഷ്ണന് , നാരായണന് നായിഡു, എം പൗലോസ് ഡേവിഡ്, ശാന്തകുമാര്‍ ,ചക്രപാണി ആചാരി എന്നിവര്‍ക്കാണ് മികച്ച സേവനത്തിനുള്ള മെഡലുകള്‍ .
അതേസമയം, രാഷ്ട്രപതിയുടെ ജീവന് രക്ഷാപഥക് പുരസ്കാരത്തിന് ആറു മലയാളികള്‍ അര്‍ഹരായി. അഖില്‍ ബിജു, കെ സി മാത്യു, വി എസ് യദുകൃഷ്ണന് ,സുബിന് മാത്യു, രാഹുല്‍ ടി എല്‍ എന്നിവര്‍ക്കാണ് ജീവന് രക്ഷാപഥക് പുരസ്കാരം.
പി ജി ജോമോന് മരണാനന്തര ബഹുമതിയായി ഉത്തം ജീവന് രക്ഷാപഥക് സമ്മാനിക്കും.