രാഷ്ട്രീയം നോക്കി കേസ് അന്വേഷണം നടത്താന്‍ കഴിയില്ല: തിരുവഞ്ചൂര്‍

കൊച്ചി| WEBDUNIA|
PRO
PRO
രാഷ്ട്രീയം നോക്കി കേസ് അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നീതിയും തെളിവുമാണ്‌ അന്വേഷണത്തിലെ പ്രധാന ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണസംഘത്തില്‍ സര്‍ക്കാരിന്‌ ആത്മവിശ്വാസമുണ്ടെന്നും ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വിശ്വാസമുണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണ സംഘത്തെക്കുറിച്ച്‌ ആക്ഷേപമില്ലാത്ത സാഹചര്യത്തില്‍ സിപിഎം പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ചന്ദ്രശേഖരന്‍ വധത്തില്‍ സി പി എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം പി മോഹനനെ അറസ്റ്റ്‌ ചെയ്ത സംഭവത്തില്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :