നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധ ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. കോഴിക്കോട് കെമിക്കല്‍ എക്സാമിഷേന് ലാബില്‍ നടന്ന രാധയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
രാധ ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്നായിരുന്നു പൊലീസിന്റെ നേരത്തെയുള്ള നിലപാട്. എന്നാല്‍ ബലാത്സംഗം നടന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഈ വൈരുദ്ധ്യം വിവാദമാകുകയും ചെയ്തു.
ബിജു രാധയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ചൂലിന്റെ പിടി കുത്തികയറ്റിയത് മൂലമാണ് രാധയുടെ ജനനേന്ദ്രിയത്തില്‍ അഞ്ച് സെന്റീമീറ്റര്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായതെന്നുമാണ് പൊലീസ് നേരത്തെ അറിയിച്ചത്.
അതേസമയം രാധ മാനഭംഗത്തിന് ഇരയായിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുന്നതായി ഡോ. ഷേര്‍ളി വാസു ഇന്നലെ വ്യക്തമാക്കിയിരുന്നു. പതിനൊന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അവര്‍ പറഞ്ഞു.