നിലമ്പൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി കോവിലകത്തുമുറി ചിറയ്ക്കല്‍ രാധയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. പ്രതി ഷംസുദ്ദീന്റെ വീട്ടില്‍ നിന്നാണ് പൊലീസ് ആഭരണങ്ങള്‍ കണ്ടെടുത്തത്.
കൊലയുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന് മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫംഗം ബിജു നായര്‍, കോണ്‍ഗ്രസ് പ്രവര്ത്തകന് ഷംസുദ്ദീന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാധയുടെ വസ്ത്രങ്ങള്‍ പ്രതികള്‍ കത്തിച്ചുകളഞ്ഞിരുന്നു. ചെരിപ്പ് ഉപേക്ഷിക്കുകയും ചെയ്തു. മൊബൈല്‍ഫോണ്‍ അങ്ങാടിപ്പുറത്ത് കൊണ്ടുപോയി സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിഞ്ഞു. ടവര്‍ ലൊക്കേഷന്‍ കണ്ടെത്താതിരിക്കാനായിരുന്നു ഇത് ചെയ്തത്.