തേക്കടിയില്‍ ബോട്ടപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനായി നേവിയുടെ ഒരു സംഘം എറണാകുളത്ത് നിന്ന് പുറപ്പെട്ടു. അപകടം നടന്നയുടന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം യാത്ര തിരിച്ചത്.
നേവിയുടെ 40 അംഗ സംഘമാണ് തേക്കടിയിലേക്ക് പുറപ്പെട്ടത്. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.