യോഗം- ധര്‍മ്മ സംഘം ഭിന്നത പരിഹരിക്കണം

ശിവഗിരി| WEBDUNIA|
എസ് എന്‍ ഡി പി യോഗവും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റും തമ്മിലുളള ഭിന്നതകള്‍ പരിഹരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി. ശിവഗിരിയില്‍ ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം പോര്‍വിളികള്‍ പ്രശ്നപരിഹാരത്തിന് അനുയോജ്യമല്ല.ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം- മന്ത്രി പറഞ്ഞു.

ഗുരുദേവന്‍ കേരളം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്നും ബേബി അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. വര്‍ക്കല രാധാകൃഷ്ണന്‍ എം പിയും ചടങ്ങില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :