യു.ഡി.എഫ് യോഗം ഇന്ന്

തിരുവനന്തപുരം | M. RAJU| Last Modified ബുധന്‍, 30 ജനുവരി 2008 (13:37 IST)
എച്ച്.എം.ടി ഭൂമി ഇടപാടില്‍ സര്‍ക്കാ‍രിനെതിരെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് യു.ഡി.എഫ് യോഗം ഇന്ന് ചേരും. വൈകുന്നേരം ആറ് മണിക്ക് കൊല്ലത്താണ് യോഗം.

വിലക്കയറ്റത്തിനെതിരായുള്ള അടുത്ത ഘട്ട സമര പരിപാടികളും സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭങ്ങളുമാണ് യോഗത്തിലെ മറ്റ് ചര്‍ച്ചാ വിഷയങ്ങള്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നുവെങ്കിലും ബേബി ജോണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പിരിയുകയായിരുന്നു.

മൂന്ന് വര്‍ഷം യു.ഡി.എഫിന് പുറത്തു നിന്ന കേരള കോണ്‍ഗ്രസ് നേതാവ് ടി.എം ജേക്കബ് കഴിഞ്ഞ ദിവസത്തെ യോഗത്തോടെ തിരിച്ചെത്തിയിരുന്നു. വിവാദമായ എച്ച്.എം.ടി ഭൂമി ഇടപാടില്‍ വ്യവസായ മന്ത്രി എളമരം കരീമിന് വ്യക്തമായ പങ്കുണ്ടെന്ന നിലപാടിലാണ് യു.ഡി.എഫ് നേതൃത്വം.

ഇന്ന് ചേരുന്ന യോഗം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :