യുഡിഎഫില്‍ ഭിന്നതയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . തുടക്കം മുതല്‍ തന്നെ യു ഡി എഫ് സര്‍ക്കാര്‍ വ്യക്തമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് . കോണ്‍ഗ്രസ് പ്രതിനിധിയായ ജി കാര്‍ത്തികനാണ് യു ഡി എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെന്നും യു ഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഡപ്യൂട്ടി സ്പീക്കര്‍ , പാര്‍ലമെന്ററികാര്യമന്ത്രി എന്നിവ സംബന്ധിച്ച് 22ന് തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. യു ഡി എഫ് സര്‍ക്കാര്‍ മൂന്ന് കാബിനറ്റിലും ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന വി എസ് അച്യുതാനന്ദന്റെ സ്വരം ഫാസിസ്റ്റിന്റേതാണെന്ന് ധനകാര്യ മന്ത്രി കെ എം മാണി പറഞ്ഞു.