വര്‍ക്കലയിലെ തിരുവമ്പാടി ബീച്ചിനടുത്ത് റിസോര്‍ട്ടില്‍ മോഷണത്തിനെത്തിയവര്‍ ഉറങ്ങുകയായിരുന്ന വിദേശ വനിതയെ വെട്ടിയതായി റിപ്പോര്‍ട്ട്. റഷ്യക്കാരിയായ സ്വെറ്റ്‍ലാന നിക്കോളിങ്ക എന്ന 45 കാരിയുടെ ഇടതുകൈക്കാണു വെട്ടേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.
തുറന്നുകിടന്ന മുറിക്കുള്ളില്‍ കത്തിയുമായി എത്തിയ മൂന്നംഗ സംഘമാണ് സ്വെറ്റ്ലാനയെ വെട്ടിയത്. പണം നല്‍കാനായി സ്വെറ്റ്ലാനയെ ഭീഷണിപ്പെടുത്തിയെങ്കിലും അവര്‍ അക്രമികളെ നേരിടുകയാണുണ്ടായത്.
ബീച്ചിലും റിസോര്‍ട്ടുകളിലും മോഷ്ടാക്കളുടെ സ്വൈര വിഹാരമാണു നടക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നാട്ടുകാരുടെ പരാതി പരിഹരിക്കുമെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് നല്‍കിയ ഉറപ്പില്‍ വിശ്വസിച്ചു കഴിയുകയാണു ടൂറിസ്റ്റുകളും ബന്ധപ്പെട്ടവരും.