മോഡി സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നത് ഇന്ത്യയുടെ ആത്മാവിനോടെന്ന് രാഹുല്‍

തൃശൂര്‍| JOYS JOY| Last Modified ബുധന്‍, 27 മെയ് 2015 (14:38 IST)
മോഡി സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നത് ഇന്ത്യയുടെ ആത്മാവിനോടാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചാവക്കാട് മത്സ്യത്തൊഴിലാളി പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കോട്ടും സ്യൂട്ടുമിട്ട വരേണ്യരുടെ ആഘോഷം മാത്രമായിരുന്നു.
പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കാര്യക്ഷമതയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ചാവക്കാട് കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ നെഹ്റു സ്മൃതിമണ്ഡപത്തില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചനയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മൃതി ദിനമായതിനെ തുടര്‍ന്നായിരുന്നു ഇത്.

അതിനു ശേഷം സമ്മേളന വേദിക്ക് തൊട്ടടുത്തുള്ള ബ്ലാങ്ങാട് ബീച്ചിലെ മത്സ്യതൊഴിലാളികളുടെ കോളനി രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. തുടര്‍ന്നായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :