എന്‍ഡോസള്‍ഫാന്‍ നിരോധനം വേണം എന്നു തന്നെയാണ് ബി ജെ പിയുടെ നിലപാടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഉപവാസത്തില്‍ പാര്‍ട്ടി നേതാക്കളായ ഒ രാജഗോപാലും വി മുരളീധരനും പങ്കെടുത്തത് അതിനാലാണെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ അനുകൂലമായ നിലപാടെടുത്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയോട് പാര്‍ട്ടി നിലപാട് വ്യക്തമാക്കിമെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വളരെ വ്യക്തമാണ്. എന്‍ഡോസള്‍ഫാനെ ന്യായീകരിക്കുന്ന ഒരു സമീപനവും ബി ജെ പിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അവര്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി.
എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച സംഘം ഈ കീടനാശിനിയെ അനുകൂലിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.