മുന്നാര്‍ ദൌത്യം ഈ മാസം പൂര്‍ത്തിയാകുമെന്ന് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറില്‍ സി പി ഐയുടെ പാര്‍ട്ടി ഓഫീസ് പൊളിച്ചത് ദൌത്യത്തിന് തിരിച്ചടിയായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ ഭാഗത്ത് നിന്നും ദൌത്യത്തിന് പിന്തുണ ലഭിച്ചതായും റവന്യൂ മന്ത്രി അവകാശപ്പെട്ടു.
ജൂണില്‍ ദൌത്യം സംബന്ധിച്ച അവലോകനം നടക്കും. മന്ത്രിസഭയുടെ വാര്‍ഷികാഘോഷ വേളയില്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുന്നാറില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ സ്വീകരിച്ച നടപടി ആദ്യഘട്ടത്തിന് ശേഷം കേസുകളിലും മറ്റും പെട്ട് പിന്നോക്കം പോയിരുന്നു. വിവാദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ദൌത്യ സംഘത്തിലെ ഉദ്യോഗസ്ഥരെ പല പ്രാവശ്യം മാറ്റിയിരുന്നു.
WEBDUNIA|
Last Modified തിങ്കള്‍, 12 മെയ് 2008 (12:00 IST)