മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറച്ച് സര്‍ക്കുലര്‍

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാനത്തെ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി ആക്കി കുറച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. പതിനെട്ട് തികയാതെ വിവാഹം ചെയ്തവര്‍ക്കും ബന്ധപ്പെട്ട മതസ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുകൊടുക്കണമെന്നാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

വിവാഹസമയത്ത് പുരുഷന് 21 വയസ്സ് തികയാതെയും സ്ത്രീക്ക് 18 വയസ്സ് തികയാതെയും നടന്ന മുസ്ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം (രജിസ്റ്റര്‍ ചെയ്യല്‍ -പൊതു ചട്ടങ്ങളിലെ ചട്ടം 9(3) പ്രകാരം) നല്‍കുന്ന സാക്ഷ്യപത്രത്തിന്‍െറ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാരും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും തദ്ദേശപ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് നിര്‍ദേശിച്ചു.

വധുവിന് വിവാഹസമയത്ത് 18 വയസ്സ് തികയാത്ത കാരണത്താല്‍ പല തദ്ദേശസ്ഥാപനങ്ങളും രജിസ്ട്രേഷന്‍ നല്‍കുന്നില്ലെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :