മുസ്ലീം‌ലീഗിനെതിരേ മുരളീധരന്‍; “വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കരുതരുത്“

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുസ്ലീം ലീഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. കോണ്‍ഗ്രസ് ചെയ്യുന്ന വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കരുതരുതെന്ന് കെ മുരളീധരന്‍ പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് ആരും അവകാശവാദം ഉന്നയിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഇതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണ്. സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ തക്കസമയത്ത് നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുക്കത്ത് ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ്സിനെ ഇകഴ്ത്തികാട്ടി ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരിലും വടകരയിലും ജയിച്ചത് കോണ്‍ഗ്രസെങ്കിലും പാറിയത് ലീഗിന്റെ കൊടിയാണെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം നിശ്ചയിക്കുന്നത് ലീഗാണെന്ന് കെപിഎ മജീദും പറഞ്ഞു. ഇതിന് പിന്നാലെ ആര്യാടന്‍ മുഹമ്മദ് ലീഗിനെതിരെ രംഗത്തെത്തിയിരുന്നു. തിരൂരും കുറ്റിപ്പുറവും മങ്കടയും തോറ്റത് ലീഗ് മറക്കരുതെന്ന് പറഞ്ഞ ആര്യാടന്‍ മഞ്ചേരിയില്‍ തോറ്റത് എന്തുകൊണ്ടാണെന്ന് മുസ്ലീം ലീഗ് ആലോചിക്കണമെന്നും പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :