മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്

ബോണസ് പരിധി ഉയര്‍ത്തി

V.S. Achuthanandan
FILEFILE
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. അണക്കെട്ടിന്‍റെ പദ്ധതി തയ്യാറാക്കാന്‍ ജലസേചന വകുപ്പിനെ യോഗം ചുമതലപ്പെടുത്തി.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഇക്കാര്യം പറഞ്ഞത്. മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പുതിയ അണക്കെട്ടിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങും. ഇതിനുവേണ്ട വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ജല അതോറിട്ടി 1979ല്‍ ശുപാര്‍ശ ചെയ്തിട്ടുള്ള സ്ഥലത്താണ് പുതിയ അണക്കെട്ട് നിര്‍മ്മിക്കാനായി തീരുമാനിച്ചിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ മേഖലയായ കാസര്‍കോട്ട് പ്രത്യേക സെല്‍ തുറക്കും.കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടുതല്‍ സര്‍വ്വീസ് നടത്തുന്ന ഇടങ്ങളില്‍ നിരോധനം പൂര്‍ണമായും നിരോധിക്കും.

സമാന്തര സര്‍വീസുകള്‍ പണ്ടെ സംസ്ഥാനത്ത് നിരോധിച്ചതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കാലവര്‍ഷക്കെടുതി ദുരിതാശ്വാസം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരം സംബന്ധിച്ച് എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്നും 50 കോടി രൂപ കേരളത്തിന് അനുവദിച്ചതായുള്ള അറിയിപ്പ് കിട്ടിയതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കേരളം ആവശ്യപ്പെടുന്നതെല്ലാം കേന്ദ്രം തരുന്നുണ്ട്. കേരളം ആവശ്യങ്ങള്‍ ഉന്നയിക്കാത്തത് കൊണ്ടാണ് സഹായം ലഭിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി പറയുന്നത് അദ്ദേഹത്തിന്‍റെ പദവിക്ക് യോജിച്ചതല്ല.

പലപ്പോഴും കേന്ദ്രത്തില്‍ നിന്നും എത്തുന്ന കേന്ദ്രസംഘങ്ങള്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും കൂടുതല്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണത്തിന് ഏഴാം ക്ളാസുവരെയുള്ള കുട്ടികള്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി നല്‍കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണം അഡ്വാന്‍സ് 500 രൂപയില്‍ നിന്നും 1000 രൂപയായി ഉയര്‍ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.ഇവര്‍ക്കുള്ള ഉത്സവബത്ത കഴിഞ്ഞ വര്‍ഷത്തേത്പോലെ 1000 രൂപ തന്നെയായിരിക്കും. എന്നാല്‍ ബോണസ് പരിധി 5500 രൂപയില്‍ നിന്നും 6000 രൂപയായി ഉയര്‍ത്താനും മന്ത്രി സഭായോഗം തീ‍രുമാനിച്ചു.

തിരുവനന്തപുരം| WEBDUNIA|
മൂന്നാര്‍ ദൗത്യസംഘത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമിയെയും ഐ.ജി ഋഷിരാജ് സിങ്ങിനെയും നിലനിര്‍ത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :