മലപ്പുറം|
സജിത്ത്|
Last Modified ശനി, 20 മെയ് 2017 (12:13 IST)
വർഷങ്ങളായി നീണ്ടുനിന്ന ലൈംഗിക അതിക്രമം തടയാന്‍ പെണ്‍കുട്ടി അൻപത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡോ. പി ഗീത. കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിന്റെ ജനനേന്ദ്രിയമാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനി മുറിച്ചത്. ഇത്തരത്തില്‍ മുറിച്ചെടുക്കപ്പെടുന്ന പുരുഷേന്ദ്രിയങ്ങൾ പേരും വിലാസവും സഹിതം ഭദ്രമായി സൂക്ഷിച്ചു വെക്കാനും പ്രദർശിപ്പിക്കാനും ബഹു.കേരള സർക്കാർ എന്തെങ്കിലും ഫലവത്തായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഡോക്ടര്‍ ഗീത മുന്നോട്ട് വെക്കുന്നത്.
ഡോക്ടര്‍ ഗീതയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുറിച്ചെടുക്കപ്പെടുന്ന ഇത്തരം പുരുഷേന്ദ്രിയങ്ങൾ പേരും വിലാസവും സഹിതം ഭദ്രമായി സൂക്ഷിച്ചു വെക്കാനും പ്രദർശിപ്പിക്കാനും ബഹു.കേരള സർക്കാർ എന്തെങ്കിലും ഫലവത്തായ നടപടികൾ സ്വീകരിക്കണം. കാരണം ഒരു ഘട്ടത്തിൽ ആക്രമിക്കപ്പെട്ട പെണ്ണിന്റെ പ്രതിരോധ ചരിത്രത്തിന്റെ ഭാഗമായിരിക്കുമത്. നിയമ സംവിധാനങ്ങളിൽ അവൾക്കു വിശ്വാസം നഷ്ടപ്പെട്ടതിന്റെ ചരിത്രം. ഭാവിയിൽ ഇതു പഠിക്കാനിടയാകുന്ന തലമുറകൾ കൂടുതൽ ജനാധിപത്യപരമായ സംവിധാനങ്ങൾ രൂപപ്പെടുത്താൻ അങ്ങനെക്കൂടിയാകും പ്രാപ്തമാവുക.
അൺ പാർലമെന്റേറിയൻ നടപടികളാണ്
പാർലമെന്ററി വ്യവസ്ഥയെ നിലനിർത്താൻ ചിലപ്പോഴെങ്കിലും സഹായകമാവുകയെന്നു തോന്നുന്നു.