മുരളീധരനെ ക്ഷണിക്കാത്തതില്‍ അസ്വഭാവികതയില്ല: കെ സി ജോസഫ്

കോട്ടയം| WEBDUNIA|
PRO
PRO
നെയ്യാറ്റിന്‍കരയിലെ അംഗത്വ വിതരണ ചടങ്ങിന്‌ കെ മുരളീധരനെ ക്ഷണിക്കാത്തതില്‍ അസ്വാഭാവികതയില്ലെന്ന്‌ മന്ത്രി കെ സി ജോസഫ്. ചടങ്ങില്‍ തന്നേയും ക്ഷണിച്ചിരുന്നില്ലെന്നും ജോസഫ് പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ നടന്നത് തികച്ചും പ്രദേശികമായ ചടങ്ങു മാത്രമായിരുന്നെന്നും കെ സി ജോസഫ് പറഞ്ഞു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനിലേക്ക്‌ തന്നെ ആരും ക്ഷണിച്ചില്ലെന്ന്‌ കെ മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ സി ജോസഫ്.

നെയ്യാറ്റിന്‍‌കരയില്‍ ശെല്‍‌വരാജിനെ മത്സരിപ്പിക്കുന്നതിനെതിരെ കെ മുരളീധരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. അതിനാല്‍ത്തന്നെ നെയ്യാറ്റിന്‍‌കര മണ്ഡലത്തിലെ യു ഡി എഫ് കണ്‍‌വെന്‍ഷനില്‍ മുരളീധരന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :